ലണ്ടൻ : ഗുജറാത്ത് വിമാന അപകടത്തിൽ അട്ടിമറി സംശയിച്ച് സോഷ്യൽ മീഡിയ. ലോകത്തിലെ മുൻനിര മാധ്യമമായ ബിബിസി വാർത്തയുടെ കമൻറ് ബോക്സിലാണ് ഇത്തരത്തിലുള്ള ഒരു സംശയം പ്രകടിപ്പിച്ചിട്ടുള്ളത്.
ബിബിസിയുടെ വാർത്ത ഓൺലൈനായി കണ്ട പ്രേക്ഷകരിൽ ഒരാളാണ് പാക്ക് കരങ്ങൾ പിന്നിലുണ്ട് എന്ന സംശയത്തോടെ കമൻറ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് 137 അധികം പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. അധികാരികതയില്ലാത്ത ഇത്തരം കമന്റുകൾ തള്ളിക്കളയണമെന്ന പ്രതികരണങ്ങളാണ് അധികവും.
വിമാനം ഉയർന്ന ഉടനെ പൈലറ്റിനെ തടസ്സപ്പെടുത്തി ജനവാസ മേഖലയിൽ ഇടിച്ചിറക്കി എന്നാണ് ബിബിസി കമൻറ് ബോക്സിലെ പ്രേക്ഷകന്റെ കമൻറ്