Spread the love

മുംബൈ:11 മാസം മുൻപ് നവി മുംബൈയിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്. 50-കാരനായ ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് കഷണങ്ങളാക്കി കാട്ടിൽ തള്ളിയ സംഭവത്തിൽ നാൽപതുകാരിയായ ഭാര്യയെയും കാമുകനെയും നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

ഐരോളി സ്വദേശിയായ ബലിറാം സൂര്യനാഥ് കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ സുനിത കുശ്വാഹ (40), കാമുകനും ഓട്ടോ ഡ്രൈവറുമായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 2025 ഓഗസ്റ്റ് 9-നാണ് കൊലപാതകം നടന്നത്.

തന്റെ ഭാര്യയുടെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ ബലിറാം ഇതിനെ ശക്തമായി എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മക്കളെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയ ശേഷം, രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബലിറാമിനെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കഴുത്തറുക്കുകയും, തെളിവ് നശിപ്പിക്കാനായി മൃതദേഹം മൂന്ന് കഷണങ്ങളാക്കി ചാക്കുകളിലാക്കി രാഹുലിന്റെ ഓട്ടോറിക്ഷയിൽ ഗാവ്ലി ദേവ് വനമേഖലയിൽ എത്തിച്ച് ഉപേക്ഷിക്കുകയുമായിരുന്നു.

കുടുംബത്തോടൊപ്പം ഐരോളിയിൽ താമസിക്കുകയായിരുന്ന ബലിറാം,തന്റെ ഭാര്യ സുനിതയ്ക്ക് ഓട്ടോ ഡ്രൈവറായ രാഹുലുമായി ഉള്ള അവിഹിത ബന്ധം കണ്ടെത്തുകയും ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു.