Spread the love

കോട്ടയം : സജി മഞ്ഞക്കടമ്പിൽ വീണ്ടും പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ .തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതാവും യുഡിഎഫ് കോട്ടയം ജില്ലാ കൺവീനറുമായിരുന്ന സജി അടുത്ത ഇടപ്പിടി കൂടുന്ന രണ്ടാമത്തെ പാമ്പാണ് ഇത്

പാലാ തെക്കേക്കര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള വസതിവളപ്പിൽ ആണ് പെരുമ്പാമ്പ് വന്നുചേർന്നത്. രാമകൃഷ്ണൻ നായരുടെ പുരയിടത്തിൽ

 

കഴിഞ്ഞ ദിവസങ്ങളിലെ മലവെള്ളപ്പാച്ചിലിൽ വന്നതാണ് ഇവൻ. വൈകുന്നേരമാണ് എട്ട്അടിയോളം നീളമുള്ള പാമ്പിനെ കണ്ടത്.

 

ഫയർഫോഴ്സിൽ വിവരമറിയിച്ചുവെങ്കിലും വനംവകുപ്പിലെ പ്രത്യേക സ്കൂളിനെ അറിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

 

ഇതിനിടയിലാണ് സജി മഞ്ഞക്കടമ്പിൽ  പെരുമ്പാമ്പിനെ പിടിച്ച വാർത്ത ആരോ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ സജിയെ വിളിക്കുകയായിരുന്നു. സജി അതി സമർത്ഥമായി പെരുമ്പാമ്പിനെ പിടികൂടി ചാക്കിൽ അടയ്ക്കുകയും ചെയ്തു.

 

രാത്രി വൈകി വനം വകുപ്പ് അധികൃതർ മുണ്ടക്കയത്ത് നിന്നെത്തി പാമ്പിനെ കൊണ്ടുപോയി.