ബസ് മാറി കയറി. റോഡിലേക്ക് ചാടിയ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്
കോട്ടയം : കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ വീട്ടമ്മ റോഡിലേക്ക് വീണു. വൈക്കം വലിയ കവലയിലാണ് സംഭവം. എറണാകുളം പറവൂര്‍ സ്വദേശിനി വിജി ബെന്നി (55)നാണ് പരിക്കേറ്റത്.
വൈക്കം താലൂക്ക് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പരിക്ക് ഗുരുതരമായതിനെ തു ടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കതായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റൂട്ട് മാറി വൈക്കം-തൊടുപുഴ ബസില്‍ കയറിയ ഇവര്‍ വലി യകവലയില്‍ എത്തിയപ്പോഴാ ണ് എറണാകുളം ഭാഗത്തേക്ക്‌പോക്കേണ്ടതിന് പകരം ബസ് കോട്ടയം ഭാഗത്തേക്ക് തിരിയു ന്നത് അറിയുന്നത്.
ഉടന്‍ ബസ് നിര്‍ത്തണമെ ന്ന് കണ്ടക്ടറോട് പറയുകയുംഇവര്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു.വളവ് തിരിഞ്ഞ് സമീപത്തെ സ്റ്റോപ്പില്‍ നിര്‍ത്തി ഇറക്കാമെന്ന് കണ്ടക്ടര്‍ പറഞ്ഞുവെങ്കിലും വീട്ടമ്മ ചാടിയത്രെ.

