Spread the love

കെഎസ്ആര്‍ടിസി ബസിനുളളിലേക്ക് തേനിച്ചകൂട് പതിച്ചു, കാട്ടുതേനിച്ചയുടെ കുത്തേറ്റ് ബസ് ജീവനക്കാരും യാത്രക്കാരും ചികിത്സ തേടി

 

ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെയും ജീവനക്കാരെയും തേനിച്ച കുത്തി പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്കുളള ബസ് യാത്രക്കാര്‍ക്കാണ് കുത്തേറ്റത്. രാവിലെ 5.30 ന് പോയ ബസ് കോഴിക്കാനത്തിന് സമീപം എത്തിയപ്പോള്‍ എതിരെ വന്ന വാഹനം തട്ടി തേനിച്ച കൂട് ബസിനുള്ളിലേക്ക് വീണു. ഇതോടെ ഈച്ചകള്‍ യാത്രക്കാരെ കുത്തി തുടങ്ങി. യാത്രക്കാര്‍ ഇരുവാഹനങ്ങളിലൂടെയും ഓടിയിറങ്ങി. ഡ്രൈവര്‍ ഉള്‍പ്പടെയുളളവരെ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു യാത്രക്കാരന്‍ ബോധരഹിതനായി. പത്തനംതിട്ട ഗവി കുമളി റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.