Spread the love

കോട്ടയം: മലയാള മനോരമ പ്രസിദ്ധീകരണമായ ”വനിത” എഡിറ്റര്‍ ഇന്‍ ചീഫ് എം മധുചന്ദ്രന്‍ വിരമിച്ചു. മനോരമ ആരോഗൃം വനിത വീട്, വനിത പാചകം, മനോരമ ട്രാവലര്‍ എന്നിവയുടെ ചുമതലയും മധുവിനായിരുന്നു.1990 ല്‍ വനിതയില്‍ ചേര്‍ന്ന മധുചന്ദ്രന്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും വനിത എഡിറ്റന്‍ ഇന്‍ ചീഫുമായിരുന്ന മണര്‍കാട് മാത്യുവിന്റെ പിന്‍ഗാമിയായിട്ടാണ് 2010ല്‍ എഡിറ്റര്‍ ഇന്‍ ചീഫായത്.വനിതയുടെ ഉള്ളടക്കത്തെ ആകര്‍ഷകമാക്കിയും ആധുനിക രൂപകല്പനയാല്‍ ജനകീയമാക്കുന്നതിലും മധു മുഖൃ പങ്കുവഹിച്ചു.
മുപ്പത്തിയഞ്ച് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് മധു വനിതയില്‍ നിന്നുവിരമിക്കുന്നത്.

‘സബ് എഡിറ്റര്‍ ട്രെയിനിയായി തുടങ്ങി എഡിറ്റര്‍ ഇന്‍ ചാര്‍ജ് വരെയെത്തിയ ഈ വലിയ യാത്ര എനിക്കു നല്‍കിയത്ആനന്ദവും ആവേശവും ആഹ്ലാദവും മാത്രമാണ്.പ്രചാരത്തിലും വായനക്കാരുടെ എണ്ണത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള വനിത പ്രസിദ്ധീകരണമായി വനിതയെ നില നിര്‍ത്താനും നയിക്കാനും സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മധു പറഞ്ഞു.