ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച് തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) കളം പിടിച്ചിരിക്കുകയാണ്. ഡിഎംകെയുടെ ഉരുക്കുകോട്ട ആയ ചെന്നൈ ജില്ലയിലടക്കം വിജയ്‌യുടെ തമിഴക വെട്രി കഴകം വൻ മുന്നേറ്റമാണ് നടത്തുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ തുടക്കത്തിൽ പിന്നിലായത് ഡിഎംകെ ക്യാമ്പിനെ അമ്പരപ്പിച്ചിട്ടുണ്ട്.
രാവിലെ 9.30 വരെയുള്ള ട്രെന്‍ഡ് പ്രകാരം ആകെയുള്ള 234 സീറ്റുകളില്‍ 71 സീറ്റുമായി ടിവികെ ഒന്നാമതും 58 സീറ്റുകളുമായി എഐഡിഎംകെ രണ്ടാമതും സീറ്റുള്ള ഡിഎംകെ മൂന്നാമതുമാണ്. ആദ്യഘട്ട ട്രെന്‍ഡുകളില്‍ പല പ്രമുഖ സീറ്റുകളിലും വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്തുണ്ട്. അതേസമയം ആദ്യമായി ജനവിധി തേടിയ വിജയ് പെരമ്പൂര്‍ മണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തിക്കൊണ്ട് തന്റെ രാഷ്ട്രീയ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ്.
കൊളത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടുകൾക്ക് പിന്നിലാണ്. ചെന്നൈയിൽ ടിവികെ തരംഗമാണ് ദൃശ്യമാകുന്നത്. ഡിഎംകെയുടെ പ്രമുഖ നേതാക്കൾ പലരും പിന്നിലായതോടെ ഭരണകക്ഷി വലിയ തിരിച്ചടിയാണ് നേരിടുന്നത്

