ലണ്ടൻ : ഈസ്റ്റ് ലണ്ടനിൽ മലയാളി യുവതി കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. പെരുമ്പാവൂരിനു സമീപം കുന്നത്തുനാട്ടിലെ എളമ്പകപള്ളി സ്വദേശിയാണ് അനീന പോള്‍ (24) ആണ് മരിച്ചത്.
വീടിനുള്ളില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അനീന കുഴഞ്ഞു വീണത്.
ഇല്‍ഫോര്‍ഡ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പ്രതീക്ഷകള്‍ ഇല്ലാതായി. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി പള്ളശ്ശേരി വീട്ടിൽ വറീത് പൗലോസ് – ബ്ലെസ്സി പോൾ ദമ്പതികളുടെ മകളാണ്. മാതാപിതാക്കൾക്ക് ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പെണ്മക്കളിൽ ഒരാളായ അനീനയെ ഏറെ പ്രതീക്ഷകളോടെയാണ് കുടുംബാംഗങ്ങൾ യുകെയിൽ പഠനത്തിനായി വിട്ടത്.
യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു : വിട പറഞ്ഞത് എറണാകുളം സ്വദേശിനി
കാര്‍ഷിക സുസ്ഥിരത കോഴ്‌സിലാണ് പോസ്റ്റ് ഗ്രാജുവേഷന്‍ പഠനത്തിനായാണ് അനീന യുകയിലേക്കു വന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എത്തിയത്.
മാതാപിതാക്കള്‍: വറീത് പൗലോസ്, – ബ്ലെസ്സി പോള്‍. സഹോദരങ്ങള്‍: ആതിര, ആഷ്‌ലി.

