തൃശൂരിൽ ഹോണടിച്ചതിനെ തുസാർന്നുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. ഹോണടിച്ചതിന്റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റ് സാരമായി പരിക്കേറ്റത്.
അതേസമയം ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. അച്ഛനും മകനും സുഹൃത്തും രണ്ടു ബൈക്കുകളിലായാണ് യാത്ര ചെയ്തിരുന്നത്.
ബൈക്കിലാണ് ആക്രമിയും എത്തിയത്.
അഭിനവ് ഹോണടിച്ചതിൽ അക്രമി പ്രകോപിതനാവുകയായിരുന്നു. തുടർന്ന് ബൈക്ക് തടഞ്ഞുനിർത്തി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്നായിരുന്നു ആക്രമണം.
അതേസമയം തമിഴ് നാട്ടിലേയ്ക്കു കടന്ന അക്രമിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു

