Spread the love

കൊല്ലം സുധി സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രേണു അഭിനയത്തിൽ മാത്രമല്ല മോഡലിങിലും സജീവമാണ്. മോഡേൺ, ട്രെഡീഷണൽ വസ്ത്രങ്ങൾ എല്ലാം ധരിക്കാറുള്ള രേണു കഴിഞ്ഞ ദിവസം ഐഎഫ്ഇ മിസ്സ്‌ കേരളാ മത്സരവേദിയിൽ ഷോ സ്റ്റോപ്പറായി എത്തിയിരുന്നു. സെറ്റും മുണ്ടും ട്രെഡീഷണൽ സ്റ്റൈലിൽ ധരിച്ചാണ് രേണു വേദിയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പതിവുപോലെ രേണുവിന്‌ നേരെ വിമർശനങ്ങൾ ആണ് ഉയരുന്നത്.

ഇപ്പോഴിതാ രേണു സുധിയെ പരിഹസിക്കുന്നവരെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്വന്തം ശരീരത്തെ പരിഹ​സിച്ച് കേട്ടതിനെയെല്ലാം തള്ളി കളഞ്ഞ് തന്റെ ശരീരത്തോട് സ്നേഹം പ്രകടിപ്പിച്ചാണ് ഇക്കാണുന്ന വേദികളിൽ എല്ലാം രേണു പ്രത്യക്ഷപ്പെടുന്നതെന്നും അതിലേക്ക് കൊല്ലം സുധിയെ വലിച്ചിടേണ്ട കാര്യമില്ലെന്നും കുറിപ്പിൽ പറയുന്നു.

സ്വന്തം ശരീരത്തെ ഇതുപോലെ അഭിമാനത്തിലും അതിലുപരി കോൺഫിഡൻസിലും കാണിക്കാനൊരുങ്ങുന്ന ഒരു സ്ത്രീയെന്നത് അത്ര നിസാരമാണെന്നാണോ കരുതുന്നത്?. പ്രത്യേകിച്ചും പല്ലി, എലി എന്നൊക്കെയുള്ള തുടർച്ചയായ സോഷ്യൽമീഡിയ അധിക്ഷേപങ്ങൾ ഇന്നും സ്വന്തം ശരീരത്തിന് നേരെ ഏൽക്കേണ്ടി വരുന്ന ഒരു സ്ത്രീ..?. ഒരിക്കൽ രേണു എവിടെയോ പറഞ്ഞതായി ഓർക്കുന്നു…

ഒരു കുഞ്ഞിനെ പ്രസവിച്ച ആളാണ് താനെന്നും തന്റെ വയറിയ്ലേക്ക് നോക്കിയാൽ അറിയാൻ പറ്റുമോയെന്നും. ഒരു പ്രസവം കഴിഞ്ഞതിന്റെ ഉടച്ചിൽ ഒന്നും തട്ടാത്ത തന്റെ വയർ തനിക്കിഷ്ടമാണെന്നും അവർ പറഞ്ഞിട്ടുണ്ടായിരുന്നു. ബോഡിഷെയ്മിങ്ങ് അനുഭവിക്കുന്ന തനിക്ക് തന്നോടും തന്റെ ശരീരത്തോടുമുള്ള സ്നേഹം റദ് ചെയ്യാൻ പറ്റില്ല എന്നായിരുന്നു രേണു അന്ന് ആ പറഞ്ഞ വാക്കുകളുടെ അർത്ഥം.

നോക്കൂ… ബോഡിഷെയ്മിങ് അനുഭവിക്കുന്നവരൊക്കെയും തങ്ങളുടെ ശരീരത്തെ മറയ്ച്ച് വെക്കുന്നത്ര വലിയ സാമൂഹിക സമ്മർദ്ദങ്ങളിൽ ചെന്ന് വീഴാറുണ്ട് പലപ്പോഴും. പക്ഷെ രേണു അങ്ങനെയല്ലെന്ന് വേണം മനസിലാക്കാൻ. അതായത് കേട്ടതിനെയെല്ലാം തള്ളി കളഞ്ഞാണ് അവർ തന്റെ ശരീരത്തോട് സ്നേഹം പ്രകടിപ്പിച്ചിങ്ങനെ വേദിയിൽ നിൽക്കുന്നത്. അതിനൊരു ന്യായമായ പേര് തന്നെയുണ്ട്.

ബോഡി റിക്ലമേഷൻ… സ്വന്തം ശരീരത്തെ മറ്റുള്ളവർ വിമർശിച്ചാലും നിരസിച്ചാലും ശരി അതിനെ ഞാൻ ആത്മാഭിമാനത്തോടെ വീണ്ടും ഏറ്റെടുക്കുന്നു എന്നാണ് അതിന്റ അർത്ഥം. ഒരർത്ഥത്തിൽ അത്‌ ആത്മാഭിമാനത്തിന്റെ ശബ്ദമാണ്. സാമൂഹികമായി മേൽവിലാസം കൈവരിക്കാൻ ഉള്ള പ്രതിഷേധമാണ്. രേണുവിന്റ ഈ ഫോട്ടോയ്ക്ക് താഴെ എല്ലായ്‌പ്പോഴും എന്നപോലെ പോലെ ഒരു കമന്റ് വരുന്നത് കണ്ടു…

ഇതൊക്കെ സുധി ചേട്ടന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ആശ്വാസം എന്ന്. എന്തിനാണ് ഇവരൊക്കെ കൊല്ലം സുധിയെ ഇതിലേയേക്ക് വലിച്ചിടുന്നത്?. പരിഹാസമാണെങ്കിലും ശരി എന്താണതിന്റെ ആവശ്യം എന്നാണ് ഞാൻ ചോദിക്കുന്നത്. അതായത് രേണു ഇതൊന്നും ചെയ്യുന്നത് നിങ്ങൾ പരിഹസിക്കുന്നത് പോലെ ആ കൊല്ലം സുധിക്ക് വേണ്ടിയല്ല.

അത് അവൾക്ക് വേണ്ടി തന്നെയാണ്. അത്‌ നിങ്ങൾക്കുമറിയാം അവൾക്കുമറിയാം എനിക്കുമറിയാം. അതുകൊണ്ട് കൊല്ലം സുധിയെ വിടൂ. എന്നിട്ട് രേണു പറഞ്ഞതിന്റെ അർത്ഥം മനസിലാക്കൂ. അതിങ്ങനെയാണ്… നിങ്ങൾക്ക് എന്റെ ശരീരം പരിഹാസമാണെങ്കിലും എനിക്കെന്റെ ശരീരം അഭിമാനം മാത്രമാണ്.