Spread the love

കോട്ടയം : ശബരിമലയിലെ സ്വർണ്ണപ്പാളിയിലെ സ്വർണ്ണം നഷ്ടമായ സംഭവത്തിൽ സിബിഐ നേതൃത്വത്തിലുള്ള സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്  മുൻ കേന്ദ്ര മന്ത്രി വി. മുരളിധരൻ ആവശ്യപ്പെട്ടു

സ്വർണ്ണപ്പാളി സ്വർണ്ണം പൂശൽ ക്രമക്കേടിൽ സംസ്ഥാന സർക്കാരിന് ഒളിക്കാൻ ഒന്നുമില്ലെങ്കിൽ കേസ് കൈമാറുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഇതര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണം ഫലപ്രദമായി നിർവഹിക്കാൻ രാജ്യതലത്തിലുള്ള ഏജൻസിക്ക് മാത്രമേ കഴിയൂ.ദേവസ്വം വിജിലൻസിന് ഇക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്യാൻ ആവില്ലെന്ന് മന്ത്രി വാസവന് അറിയാവുന്നതാണ്.

ബിജെപി വെസ്റ്റ് ജില്ല സമ്പൂർണ്ണ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി ലിജിൻലാൽ അധ്യക്ഷനായി.കാപട്യം മുഖ മുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്.ആ കാപട്യമാണ് പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ കണ്ടത്.

മുഖ്യമന്ത്രിയാകട്ടെ ഒരക്ഷരംമിണ്ടുന്നില്ല.വിജയ് മല്യ സംഭാവന ചെയ്ത 30 കിലോ സ്വർണത്തിൽ എത്രശേഷിക്കുന്നുണ്ട്.അമൂല്യ വസ്തുക്കളുടെ വിവരം ദേവസ്വം രജിസ്റ്ററിൽ ഇല്ല.ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചുവരുത്തി നിർമ്മാണ പ്രവർത്തി ഏൽപ്പിച്ചത് ദേവസ്വം ബോർഡ് തന്നെയാണ്.കള്ളനെ കാവൽ ഏൽപ്പിക്കുന്ന പോലെയുള്ള അവസ്ഥ.ദേവസ്വം ബോർഡ് തന്നെ നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നു.ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടെത്തിയത് എന്തു മാനദണ്ഡമനുസരിച്ചാണ്.

പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ
പൊതു ടെൻഡർ വിളിച്ചു വേണം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ.പക്ഷേ അതൊന്നും ശബരിമലയിൽ പാലിക്കപ്പെട്ടില്ല.

രാജ്യത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്ന നരേന്ദ്രമോദി സർക്കാരിൻറെ ക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.

‘*നമോ ദാൻ’ മൊബൈൽ ആപ്പ് പുറത്തിറക്കി: രക്തദാതാക്കളെയും സ്വീകർത്താക്കളെയും ബന്ധിപ്പിക്കാൻ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നൂതന പദ്ധതി*

രക്തദാനം ലളിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് ‘നമോ ദാൻ’ മൊബൈൽ ആപ്ലിക്കേഷൻ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പുറത്തിറക്കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന സേവാ പഖ്‌വാഡയുടെയുംവികസിതകേരളം ഹെല്പ്ഡെസ്കിന്റെയുംഭാഗമായാണ് (സെപ്റ്റംബർ 17 – ഒക്ടോബർ 2) ഭാഗമായാണ് ഈ മൊബൈൽ ആപ്പ് മുൻ കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരൻ ഉദ്ഘാടനം ചെയ്തത്.

രക്തദാതാക്കളെയും അടിയന്തിരമായി രക്തം ആവശ്യമുള്ളവരെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്പ്, ബിജെപിയുടെ രാജ്യവ്യാപകമായ സേവാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിനത്തോട് അനുബന്ധിച് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഈ പദ്ധതി, രക്തദാനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ സേവാ പഖ്‌വാഡയുടെ സന്ദേശം വിപുലീകരിക്കുന്നു.

സേവാ പഖ്‌വാഡ കാലയളവിൽ ബിജെപി രക്തദാന ക്യാമ്പുകൾ, സ്വച്ഛ് ഭാരത് പ്രവർത്തനങ്ങൾ, ദിവ്യാംഗജന്മാരെയും വനിതാ നേട്ടക്കാരെയും ആദരിക്കൽ, ഖാദിയെ പ്രോത്സാഹിപ്പിക്കൽ, “വോകൽ ഫോർ ലോക്കൽ” കാമ്പെയ്‌നുകൾ എന്നിവയുൾപ്പെടെ നിരവധി സേവന പ്രവർത്തനങ്ങൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട്. ഈ സേവാഭാവനയുടെ തുടർച്ചയാണ് നമോ ദാൻ ആപ്പ്.

ഈ മൊബൈൽ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ:

എളുപ്പമായ രജിസ്‌ട്രേഷൻ

രക്തഗ്രൂപ്പും ലൊക്കേഷനും അടിസ്ഥാനമാക്കി ദാതാക്കളെ കണ്ടെത്താനുള്ള സൗകര്യം

ആവശ്യമുള്ള സമയത്ത് നേരിട്ടുള്ള രക്ത അഭ്യർത്ഥന സംവിധാനങ്ങൾ

ആർ3 ഇൻഫോ സൊല്യൂഷൻസ് വികസിപ്പിച്ച ഈ ആപ്പ്, സേവാ പഖ്‌വാഡ സമയത്ത് ജന്മദിനം വരുന്ന ദീൻദയാൽ ഉപാധ്യായജി, ലാൽ ബഹാദൂർ ശാസ്ത്രിജി, മഹാത്മാ ഗാന്ധിജി എന്നിവരുടെ ദർശനങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്.

സമയബന്ധിതമായി രക്തസഹായം ലഭ്യമാക്കി ജീവൻ രക്ഷിക്കുന്നതിൽ നമോ ദാൻ ഒരു നിർണായക പങ്ക് വഹിക്കുമെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.