Spread the love

രാഹുൽ ഗാന്ധി മോദിയെ കെട്ടിപിടിക്കുന്നതിന് പിന്നിൽ വൃക്തമായ രാഷ്ട്രീയ ചിത്രമുണ്ട്: പിണറായി വിജയൻ

കോഴിക്കോട്: രാഹുൽ ഗാന്ധിയെ താൻ നേരിട്ടു കണ്ടാൽ കെട്ടിപ്പിടിക്കാറില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ‘കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണു പതിവ്. എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം കാണാനിടയായി. മോദിയെ കെട്ടിപ്പിടിക്കുന്നതിൽ എനിക്കു വ്യക്തിപരമായി ഒരു ആക്ഷേപവുമില്ല. എന്നാൽ ഇതു മറ്റൊരു തരത്തിലുള്ള രാഷ്ട്രീയ ചിത്രീകരണമാണു നൽകുന്നത്. രാഹുൽ ഗാന്ധി ‘ഇന്ത്യ’ മുന്നണിയുടെ വേദിയെ എങ്ങനെയാണു വീക്ഷിക്കുന്നത് എന്നതിന്റെ തെളിവാണിതെന്ന് പിണറായി പറഞ്ഞു.

 

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടാൽ തനിക്കതിനു കഴിയില്ലെന്നു രാഹുൽഗാന്ധി ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ പറഞ്ഞിരുന്നു. പിണറായിയുമായി സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയമായ പോരാട്ടം മൂലമാണിത്. അതുൾക്കൊള്ളാനുള്ള വഴക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മറുപടി പറയുകയായിരുന്നു പിണറായി.

 

കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ സമീപനങ്ങൾ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാമുന്നണിയെ ദുർബലപ്പെടുത്തുകയാണെന്നു പിണറായി കുറ്റപ്പെടുത്തി. അത് ബിജെപിയെ സഹായിക്കുന്ന നിലയിലേക്കാണു ചെന്നെത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.