കോട്ടയം: പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്ക്കുളിൽ നടന്ന അഞ്ചാമത് ഹാന്നസ് ട്രൂബ് മെമ്മോറിയൽ ക്വിസ് മത്സരത്തിൽ കോതനല്ലൂർ ഇമ്മാനുവേൽ എസ്എച്ച്എസിലെ കാർത്തിക് പി ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം ഭരണങ്ങാനം എസ്എച്ച് ജി എച്ച്എസിലെ ആരാധൃ അനിലും മൂന്നാം സ്ഥാനം കിടങ്ങൂർ NSS എച്ച്എസ്എസിലെ സ്മൃതി കുമാറും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനങ്ങൾ ആൻസ് വാലി അഗ്രീടൂറിസം എംഡി അന്നമ്മട്രൂബ് വയലുങ്കൽ വിതരണം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ റെജിമോന് വിഎം ക്വിസ് മാസ്റ്ററായിരുന്നു.
ഹാന്നസ് ട്രൂബ് അനുസ്മരണ പ്രഭാഷണം പൊൻകുന്നം ആർട്ട് കാഫേ ആർട്ടിസ്റ്റ് സിബി പി മാർട്ടിൻ നിർവഹിച്ചു. സ്കൂൾ മാനേജർ സിറിൾ കൈതക്കളം അധൃക്ഷത വഹിച്ച സമ്മേളനം അന്നമ്മ ട്രുബ് ഉത്ഘാടനം ചെയ്തു.കൂരോപ്പട ഗ്രാമപഞ്ചായത്ത് മെമ്പർ ടിജി മോഹനൻ, രാജു ആനിക്കാട്, സാലിഹ് എസ്, സ്മിത എലിസബത്ത് എബ്രഹം, മെർലിൻ രാജൻ, ആശാ മേരി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

