Spread the love

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മി​റ്റിയംഗവുമായ എ പത്മകുമാറിന് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലകശില്പ കേസിലാണ് സ്വഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നു. ഇന്ന് പത്മകുമാർ ജയിൽ മോചിതനാകും. ശബരിമല സ്വർണക്കൊള്ളയിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ പ്രതിയാണ് പത്മകുമാർ. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോ​റ്റിയടക്കം അഞ്ചുപേർക്ക് സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചത്. തന്ത്രി കണ്ഠരര് രാജീവരർക്കും മുൻ അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.

ശബരിമല സ്വർണകൊള്ളക്കേസിൽ 2025 നവംബർ 20നാണ് പ്രത്യേക അന്വേഷണ സംഘം എ പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്.