Spread the love

സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച്‌ മുൻ കായിക താരമായിരുന്ന സിസ്റ്റർ സബീന. ഹർഡിൽസ് മത്സരത്തിൽ കന്യാസ്ത്രീ വേഷത്തിലെത്തി മുൻ കായിക താരമായ സിസ്റ്റർ സബീന നേടിയ വിജയം കാണികളെ ആവേശം കൊള്ളിച്ചു. സ്‌പോർട്‌സ് വേഷത്തിൽ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റർ അതിവേഗത്തിൽ ട്രാക്കിലൂടെ കുതിച്ചത്.

55 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റർ സബീന മത്സരിച്ചത്.കന്യാസ്ത്രീ വേഷത്തില്‍ ചാടിയോടിയത് കാണികളെയും ആവേശത്തിലാക്കി.

മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയായ സിസ്റ്റർ സബീന ഒൻപതാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ഹർഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കോളജ് പഠനകാലത്ത് ഇന്റർവാഴ്സിറ്റി മത്സരങ്ങളിലടക്കം മിന്നുന്ന പ്രകടനം കാഴ്ചവച്ചു.എന്നാൽ അധ്യാപികയായ ശേഷം മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു.