Spread the love

വിവാഹബന്ധം എന്നാൽ വിശ്വാസത്തിൽ പടുത്തുയർത്തേണ്ട ബന്ധമാണ്. എന്നാൽ ആ വിശ്വാസം തകർക്കപ്പെട്ടാലോ, അതിന് നൽകേണ്ടി വരുന്നത് വലിയ വില നൽകേണ്ടി വരും. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ‘ഇറ്റ്സ് എ ഗേൾ തിംഗ്’ എന്ന പോഡ്‌കാസ്റ്റിലാണ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ യുവതി സ്വന്തം അനുഭവം പങ്കുവച്ചത്.

തന്റെ പ്രതിശ്രുത വരൻ വിവാഹത്തിന് തൊട്ടുമുമ്പാണ് കഴിഞ്ഞ ആറു മാസമായി മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നുവെന്ന് യുവതി കണ്ടെത്തുന്നത്. ഇയാൾ ആ സ്ത്രീയുമായി പ്രണയത്തിലായിരുന്നെന്ന് മാത്രമല്ല ഒരുമിച്ച് രാത്രികൾ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ ഉടൻ യുവതി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

എന്നാൽ, അവൾ വിവാഹം വേണ്ടെന്ന് വെച്ച് വെറുതെ പോവുകയായിരുന്നില്ല. പകരം, തൻ്റെ മുൻ കാമുകൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികാരത്തിനാണ് അവൾ കച്ചകെട്ടിയത്.

ഇതോടെ യുവതിയുടെ പ്രതികാരത്തിൽ മുൻ കാമുകന്റെ ജീവിതം എട്ട് വർഷത്തോളമാണ് ദുരിതത്തിലായത്. ക്ഷമയും കൃത്യമായ ആസൂത്രണവും ആവശ്യമുള്ള യുവതിയുടെ പ്രതികാരം അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രമാണ്. ശല്യപ്പെടുത്തുന്നതോ അല്ലെങ്കിൽ സ്ഥിരമായി വിളിക്കുന്നതോ ആയ ആരെങ്കിലും തന്റെ നമ്പർ ചോദിക്കുമ്പോൾ യുവതി അവർക്ക് നൽകിയിരുന്നത് തന്റെ മുൻ കാമുകന്റെ നമ്പറായിരുന്നു.

ഇതിനു പിന്നാലെ നിരന്തരമായ അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് അയാളെത്തേടിയെത്തിയത്.
എട്ട് വർഷത്തിനിടെ അയാൾക്ക് രണ്ടുതവണയാണ് നമ്പർ മാറ്റേണ്ടി വന്നത്. ഓരോ തവണ നമ്പർ മാറ്റുമ്പോഴും, അയാളുടെ സ്വന്തം സഹോദരി രഹസ്യമായി പുതിയ നമ്പർ യുവതിക്ക് കൈമാറിയിരുന്നു. അങ്ങനെ പ്രതികാരം തുടർന്നുകൊണ്ടേയിരുന്നു.

എട്ട് വർഷത്തോളം ഇതിന്റെ സത്യാവസ്ഥ മുൻ കാമുകൻ അറിഞ്ഞിരുന്നില്ല. യുവതിയുടെ പ്രതികാര കഥ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയും യുവതിയുടെ നീക്കത്തെ പലരും അഭിനന്ദിക്കുകയും ചെയ്തിരുന്നു.