മലപ്പുറം : ആറാം റൗണ്ട് പുരോഗമിക്കുമ്പോൾ ലീഡുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. 23188 വോട്ടാണ് മണ്ഡലത്തിൽ എൽഡിഎഫിനുള്ളത്. 28344 വോട്ട് ആര്യാടൻ ഷൗക്കത്ത് നേടിയിട്ടുണ്ട്. 8961 വോട്ടാണ് പിവി അൻവറിന് ലഭിച്ചിരിക്കുന്നത്. 3317 വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.19 റൗണ്ടായാണ് വോട്ടെണ്ണുന്നത്. ഓരോ റൗണ്ടിലും 14 വീതം ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളില്‍ത്തന്നെ അറിയാം. 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം നടക്കും. എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

