നിലമ്പൂർ : കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് മറുനാടൻ മലയാളി സർവേ ഫലം. ആര്യാടൻ ഷൗക്കത്ത് 42% വോട്ട് നേടുമെന്നാണ് മറുനാടൻ ടിവി ഇന്ന് വൈകുന്നേരം പുറത്തുവിട്ട അഭിപ്രായ സർവേയിൽ പറയുന്നത്.
അയ്യായിരത്തിലധികം വോട്ടർമാരെ നേരിൽ കണ്ടാണ് തങ്ങൾ സർവ്വേ നടത്തിയതെന്ന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അവകാശപ്പെട്ടു. ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജിന് 37 ശതമാനം വോട്ട് ലഭിക്കും. പി വി അൻവർ – 13 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
തെരഞ്ഞെടുപ്പിൽ 75% പോളിംഗ് നടത്തിയാൽ ഉള്ള ഫലമാണിതെന്ന് മറുനാടൻ വ്യക്തമാക്കുന്നു. നിലമ്പൂരിൽ ഏറ്റവും അവസാനം പുറത്തുവന്ന വോട്ടിംഗ് ശതമാനം അനുസരിച്ച് 73. 25 ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ ഉയർന്ന ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആര്യാടൻ ഷൗക്കത്തും , എം സ്വരാജും പി.വി അൻവറും മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അവകാശപ്പെട്ടു.
റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റർ പ്രോഗ്രാമിൽ എഡിറ്റർ ജിമ്മി ജയിംസും യുഡിഎഫ് വിജയിക്കുമെന്ന് അവകാശപ്പെട്ടു

