Spread the love

ബര്‍ലിന്‍ : ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. ആഷിന്‍ ജിന്‍സണ്‍(21) ആണ് മരിച്ചത്. എറണാകുളം അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി.ജിൻസന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ്.

തിങ്കളാഴ്ച വൈകുന്നേരം ആണ് മലയാളി വിദ്യാർഥികളുടെ കൂടെ ബർലിനിലെ വൈസൻസീയിൽ ആഷിൻ കുളിക്കാൻ ഇറങ്ങിയത്. എന്നാൽ നീന്തുന്നതിനിടെ കുഴഞ്ഞുപോവുകയായിരുന്നു, തുടർന്ന് ആഷിന്‍ വെള്ളത്തിൽ മുങ്ങിപോയി. ഉടൻതന്നെ കൂടെയുണ്ടായിരുന്ന ജർമൻകാരും മലയാളികളും കരയ്ക്കെത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി ആഷിനെ എയർ ആംബുലൻസിൽ ബെർലിനിലെ ചാരിറ്റെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ മാർച്ചിലാണ് ആഷിന് ജർമനിയിലേക്കുള്ള പഠന വീസ ആഷിന് ലഭിച്ചത്. ബര്‍ലിനിലെ ഇന്റര്‍നാഷല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈയിഡ് സയൻസിൽ സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു.