Spread the love

കോഴിക്കോട് : നല്ലളം മോഡേൺ ബസാറിനു സമീപം ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ നാലു മരണം. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾ അതീവ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. മോഡേൺ ബസാറിനു സമീപം വീ പാർക്കിനടുത്തു വെച്ചാണ് കാറും ലോറിയും കൂട്ടിയിടിച്ചത്.

രാമനാട്ടുകര പരിയാപുരത്ത് ദിനിൽ, ഫാറൂഖ് കോളജ് കളിപ്പറമ്പിൽ സ്വദേശികളായ അജീഷ്, വിമൽ കുമാർ(37), ശ്യാംലാൽ എന്നിവരാണ് മരിച്ചത്. പന്തീരാങ്കാവ് കൊടൽനടക്കാവ് പടിഞ്ഞാത്ത് മീത്തൽ ദിജിൻ ഗുരുതരമായ പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കാറുമായി കൂട്ടിയിടിച്ച ലോറിയുടെ ഡ്രൈവർ ഉസ്മാൻ കുട്ടിക്ക് അപകടത്തിൽ ചെറിയ പരുക്കുണ്ട്. ഫാറൂഖ് കോളജിനു സമീപം ഒരു ഉത്സവത്തിൽ പങ്കെടുത്ത ശേഷം നഗരത്തിലെത്തി ഭക്ഷണം കഴിച്ച ശേഷം കാറിൽ മടങ്ങുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.