അടുത്ത അഞ്ചു വര്‍ഷം ആരു ഭരിക്കണം, കേരളം വിധിയെഴുതുന്നു
തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം കേരളം ആരുഭരിക്കണമെന്ന് ഇന്ന് ജനം വിധിയെഴുതും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരെ ആറുവരെയാണ് വോട്ടെടുപ്പ്. 883 സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ 2,71,42,952 വോട്ടര്‍മാര്‍ ഉണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പല ബൂത്തുക്കളിലും മോക് പോള്‍ തുടങ്ങി. 140 മണ്ഡലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി.
പത്തു വര്‍ഷത്തെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മനസ്‌കൊണ്ട് അംഗീകാരം നല്‍കി ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന ഉത്തമവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാന്‍ നടത്തിയ പരിശ്രമം തങ്ങളെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് യു.ഡി.എഫിന്. വീണ്ടും അക്കൗണ്ട് തുറക്കലല്ല, വളര്‍ച്ചയുടെ ആക്കം മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തലാണ് ഇത്തവണ എന്‍.ഡി.എ ലക്ഷ്യം. മെയ് നാലിനാണ് ഫലം

