സംസ്ഥാന ഇലക്ഷന് ഇനി ആറു നാള്, പരസ്യപ്രചാരണം കഴിഞ്ഞാലും ടിവി പ്രചാരണം പാടില്ല. എക്സിറ്റ് പോള്‍ 29ന് ശേഷം
ന്യൂഡല്‍ഹി: പരസ്യപ്രചാരണം സമാപിച്ചാലും 48 മണിക്കൂര്‍ ടിവി ഉള്‍പ്പടെയുളള പ്രചാരണം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്.ഏപ്രില്‍ 29 വരെ എക്സിറ്റ്പോളും പാടില്ല. പരസ്യപ്രചാരണംഅവസാനിച്ചശേഷമുള്ള 48 മണിക്കൂറില്‍ ടി.വി., റേഡിയോ, കേബിള്‍ നെറ്റ്വര്‍ക്ക് വഴി പ്രചാരണങ്ങള്‍ നടത്തരുതെന്നാണ് ക്മ്മീഷന് ഉത്തരവ്. ഏപ്രില്‍ 9 നാണ് കേരളത്തില്‍ ഇലക്ഷന്. ഏഴിന് പരസ്യപ്രചാരണം അവസാനിക്കും.
ഏപ്രില്‍ 29-ന് പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായശേഷമേ കേരളമുള്‍പ്പെടെ എല്ലായിടത്തെയുംഎക്സിറ്റ് പോളുകള്‍ പുറത്തുവിടാന്‍ പാടുള്ളൂവെന്നും കമ്മിഷന് ഉത്തരവിട്ടു. ഇല ക്ട്രോണിക്, അച്ചടി മാധ്യമങ്ങള്‍ക്ക് ഉത്ത രവ് ബാധകമാണ്.

