കട്ടപ്പന: കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ നേത്യത്വത്തിൽ തുടർച്ച യായി നാലാം വർഷവും വയോജനങ്ങൾക്കായി വിനോദ യാത്ര ഒരുക്കി കാമാക്ഷി ഗ്രാമ പഞ്ചായത്ത് നാടിന് മാതൃകയായി. “സഫലം” എന്ന പേരിലാണ് പഞ്ചായത്ത് എല്ലാ വർഷവും വയോജനങ്ങൾക്ക് വിനോദ യാത്ര ഒരുക്കുന്നത്.
പഞ്ചായത്ത് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഓർമ്മച്ചെപ്പ് വയോജന സംഗമത്തിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിലെ വിജയികൾ, മികച്ച കലാപ്രകടനങ്ങൾ നടത്തുന്ന വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് വിനോദ യാത്ര സംഘത്തെ തിരഞ്ഞെടുക്കുന്നത്. പഞ്ചായത്തിലെ 30 അങ്കണവാടികളിൽ രൂപീകരിച്ച സൗഹൃദ സായന്തന ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വയോജന സംഗമങ്ങളും വിനോദ യാത്രയും പഞ്ചായത് സംഘടിപ്പികുന്നത്. ഈ വർഷം വിനോദയാത്ര തമിഴ് നാട്ടിലെ കമ്പം മുന്തിരി പാടം, തേനി ചന്ത, മധുര മീനാക്ഷി ക്ഷേത്രം, മധുര – വിരുദുനഗർ ട്രെയിൻ യാത്ര എന്നിവടങ്ങളിൽ സംഘം സന്ദർശനം നടത്തും.

രാവിലെ 7.30 ന് പഞ്ചായത്ത് അങ്കണത്തിൽ നടന്ന കേരള പിറവി ദിനാഘോഷവും വിനോദ യാത്രയും ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി ചൊള്ളാമഠത്തിന്റെ അധ്യക്ഷതയിൽ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അംഗം ഷേർളി ജോസഫ് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൻ റിന്റാ വർഗിസ് മുഖ്യപ്രഭാഷണം നടത്തി. CDS ചെയർ പേഴ്സൻ ലിസി മാത്യു,തങ്കമണി SCB ബോർഡ് മെമ്പർ സുകുമാരൻ നായർ ചെറിയകണ്ടം, വാവച്ചൻ തിരുവാതുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അനിമോൾ MB,ജോളി കുരുവിള,’ സെലിൻ വാണിശേരി,ആനിയമ്മ കുരുവിള,. വൽസമ്മ A.K, വിലാസിനി K.B, സരിത KP ഷിജിമോൾ സി.ടി,, സൗഹൃദ സായന്തന ക്ലബ്ബ് പഞ്ചായത്ത് തല ഭാരവാഹികളായ ശിവദാസ് പാറയിൽ,കുഞ്ഞുമോൻ ചിറ്റേടത്ത്, ജോസഫ് കല്ലിങ്കൽ തുടങ്ങിയവർ നേതൃ ത്വം നൽകി.

