Spread the love

തിരുവനന്തപുരം: കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം.ശ്വാസ തടസ്സത്തെ തുടർന്ന് കാട്ടാക്കട മമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടര വയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച മമ്മൽ ആശുപത്രിയിൽ ണ്ടര വയസുകാരി ഐഷ ഫാത്തിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഞായറാഴ്ച ശ്വാസം മുട്ടലിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് തങ്ങളുടെ കുഞ്ഞിൻറെ ആരോഗ്യനില വഷളായതെന്നാണ് കുടുംബം പറയുന്നത്.