Spread the love

ദില്ലി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. സ്കൂള്‍ അധ്യാപകനായ ബിഎൽഒ മാനസിക സമ്മര്‍ദം താങ്ങാനാവാതെ ജീവനൊടുക്കി. അരവിന്ദ് വാധേർ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്ഐആർ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദം താങ്ങാനാവാതെയാണ് ഇദ്ദേഹം ജീവനൊടുക്കുന്നതെന്ന് ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

വെളിയാഴ്ച രാവിലെ ആണ് അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ സോമനാഥ് ജില്ലയിലാണ് സംഭവം. സംഭവത്തെതുടര്‍ന്ന് പ്രൈമറി സ്കൂൾ അധ്യാപകരുടെ സംഘടന സോമനാഥ് ജില്ലാ കളക്ടറെ കണ്ട് എസ്ഐആർ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)