കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് ഒരു പവന് 97,360 രൂപയാണ് വില. ഗ്രാമിന് 12,170 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ 17നും ഇതേ നിരക്കായിരുന്നു. എന്നാല്‍ അതിനുശേഷം സ്വര്‍ണ വില ക്രമേണ കുറഞ്ഞു തുടങ്ങി.
18, 19 തീയതികളില്‍ 95960 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

