കോട്ടയം: കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കാണ് വിൽപന നടത്താൻ ശ്രമിച്ചത്.
അസം സ്വദേശികളായ ദമ്പതികളുടെയാണ് കുട്ടി.രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്.
കുഞ്ഞിനനെ വിൽക്കുന്നതിൽ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.

