കൊച്ചി: കേരള മീഡിയ അക്കാദമി 2021-22 ലെ ഫെല്ലോഷിപ്പ് ജേതാവ് ഡോ. വി ശ്രീകുമാറിൻ്റെ പുസ്തകമായ ഫാം ജേണലിസം ഇന്നലെ ഇന്ന് നാളെ എന്ന ഗ്രന്ഥം സംസ്ഥാന കൃഷി കർഷക ക്ഷേമ മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. സംസ്ഥാന ചീഫ് ടൗൺ പ്ളാനറായിരുന്ന പ്രശാന്ത് ഹേലി പുസ്തകം ഏറ്റുവാങ്ങി.
കർഷക ഭാരതി 2024 ലെ പുരസ്കാര ജേതാവ് മുരളീധരൻ തഴക്കര 480 പേജുള്ള പുസ്തകത്തെ 10 മിനിറ്റിനുള്ളിൽ പരിചയപ്പെടുത്തി. അക്കാദമി സെക്രട്ടറി എസ് എസ് അരുൺ സ്വാഗതം ആശംസിച്ചു.
മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കർഷക മിത്രം പുരസ്കാര ജേതാവ് റ്റി എസ് വിശ്വൻ, കർഷകതിലകം 2024 അവാർഡ് ജേതാവ് പ്രകൃതി വാണി എന്നിവർ ആശംസകൾ അർപ്പിച്ചു.
500 രൂപ വിലയുള്ള പുസ്തകം കേരള മീഡിയ അക്കാദമി കാക്കനാട് 682030 വിലാസത്തിൽ ലഭിക്കും. സെപ്റ്റംബർ 31, ഒക്റ്റോബർ 1, 2 തീയതികളിൽ റ്റാഗോർ തീയറ്ററിലും പുസ്തകം ലഭിക്കും

