Spread the love

വ്രതവിശുദ്ധിയില്‍ ചെറിയ പെരുന്നാളിലേക്ക്, നാളെ ഗള്‍ഫില്‍ ഈദ് ആഘോഷം, കേരളത്തില്‍ ഇന്നറിയാം.

കൊച്ചി: വ്രതാനുഷ്ഠാനങ്ങളുടെയും പ്രാര്‍ഥനകളുടെയും പുണ്യവുമായി ചെറിയ പെരുന്നാളിലേക്ക് ലോകം. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി നാളെ ( വെള്ളി) ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ് സൗദി. യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും നാളെയായിരിക്കും പെരുന്നാള്‍. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനിലും കേരളത്തിലും മാസപ്പിറവി കാണുന്നതനുസരിച്ചായിരിക്കും പെരുന്നാള്‍.

കേരളത്തില്‍ ഇന്നു ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ കാണുന്നവര്‍ അറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെ ശവ്വാല്‍ ഒന്നായിരിക്കുമെന്ന് ഹിജ്‌റ കമ്മിറ്റി ഇന്ത്യ അറിയിച്ചു