ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചനം, മലയാള സിനിമയും പ്രേക്ഷകരും ഏറ്റവും ചർച്ച ചെയ്ത വിഷയങ്ങളിൽ ഒന്നാണ്. ഇന്നും അത് ചർച്ചാവിഷയം തന്നെയാണ്. 2015ൽ നടിയുമായി വേർപിരിഞ്ഞ താരം, 2016ൽ കാവ്യ മാധവനെ വിവാഹം ചെയ്തു. ഇപ്പോഴിതാ കാവ്യയെ വിവാഹം കഴിച്ചതിന്റെ കാരണം വെളിപ്പെടുത്തിയ ദിലീപിന്റെ വാക്കുകളാണ് വീണ്ടും വൈറൽ ആകുന്നത്.
താൻ നടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത് പ്രണയം കൊണ്ടല്ല കാവ്യയുടെ ജീവിതത്തിൽ, പ്രത്യേകിച്ച് തന്നോടൊപ്പം ചേർത്ത് ഗോസിപ്പുകൾ വന്നതിന് ശേഷം അവർ അനുഭവിച്ച പ്രശ്നങ്ങളൊക്കെ നേരിട്ട് കണ്ടപ്പോഴാണ് അവരെ വിവാഹം ചെയ്താൽ എന്ത് എന്ന് ചിന്തിച്ചത് എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.
വാക്കുകളിങ്ങനെ,
എന്റെ ജീവിതത്തിലെ പ്രശ്‌നങ്ങൾ എല്ലാം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ, അതിനൊന്നും കാരണം കാവ്യ ആയിരുന്നില്ല. അതുകൊണ്ട് എന്നെ പേരിൽ ബലിയാടാക്കപ്പെട്ട പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു,” ഞാൻ എൻ്റെ മകളോടും, അമ്മയോടും, സഹോദരനോടും സംസാരിച്ചു, അവരെല്ലാം പിന്തുണ നൽകി.

പ്രണയം എന്ന് പറയുകയല്ല. കാവ്യ എന്ന് പറയുന്ന ആളുടെ ജീവിതത്തിൽ, അവർ അനുഭവിക്കുന്ന പ്രശ്നങ്ങളൊക്കെ കണ്ടു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഞാൻ എന്റെ വീട്ടിൽ അവതരിപ്പിച്ചു കാര്യങ്ങൾ കാവ്യയെ വിവാഹം ആലോചിച്ചാലോ എന്ന്,”. “എനിക്കറിയാവുന്ന ആളല്ലേ… എനിക്ക് ഇഷ്ടമാണ് അച്ഛാ..,” എന്നാണ് കാവ്യ മാധവനെ വിവാഹം ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ മകൾ മീനൂട്ടി മറുപടി പറഞ്ഞത്.
“മോളുടെ മറുപടി കേട്ടപ്പോൾ, നമ്മൾ ഇനി അവരുടെ വീട്ടിൽ ചോദിക്കണമല്ലോ എന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ അവരുടെ വീട്ടിൽ ചെന്നപ്പോൾ ഞാൻ ഇതിന് വിപരീതമായ റിയാക്ഷൻ ആണ് കണ്ടത്,” . കാവ്യ യുടെ മാതാപിതാക്കൾ ആദ്യം ഈ ബന്ധം ശെരിയാകുമോ എന്ന് നേരിയ സംശയം ഉണ്ടായിരുന്നെങ്കിലും, ജാതകങ്ങൾ തമ്മിൽ ചേർന്നതോടെ ഇരു വീട്ടുകാരും ചേർന്ന് കാര്യങ്ങൾ ഉറപ്പിച്ചു.
മഞ്ജു വാര്യരുടെ വേർപിരിഞ്ഞതിന് ശേഷം, മറ്റൊരു വിവാഹം ചെയ്യാൻ തന്നെ ഏറ്റവും നിർബന്ധിച്ചത് മകൾ മീനാക്ഷിയാണെന്ന് ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്റെ അച്ഛൻ കാവ്യയെ വിവാഹം ചെയ്തപ്പോൾ ആഘോഷങ്ങൾക്ക് മുന്നിൽ തന്നെയുണ്ടായിരുന്നു താര പുത്രി. കാവ്യ മാധവനെ കല്യാണം കഴിക്കാൻ അച്ഛനെ ഏറ്റവും നിർബന്ധിച്ചത് താൻ ആണെന്നും, ഈ ബന്ധത്തിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും, അന്ന് സ്കൂൾ വിദ്യാർഥിനിയായിരുന്ന മീനാക്ഷി വെളിപ്പെടുത്തിയിരുന്നു.

