കൂരോപ്പട : കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിലാണ് ഹൈസ്കൂൾ വിഭാഗം കഥകളി ഗ്രൂപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന മകൾ അനുരഞ്ജന അനിലിനെ പ്രോത്സാഹിപ്പിക്കുന്നതിന് കൂരോപ്പട പഞ്ചായത്ത് അഞ്ചാം വാർഡ് സ്ഥാനാർത്ഥിയായ അനിൽ കൂരോപ്പട എത്തിയത്. ബുധനാഴ്ച ദിവസത്തിലെ ഭവന സന്ദർശനവും തിരഞ്ഞെടുപ്പ് തിരക്കുകളും മാറ്റി വെച്ചാണ് ഹോളി ഫാമിലി സ്കൂളിൽ എത്തിയത്.
ഹൈസ്കൂൾ വിഭാഗം
കഥകളി ഗ്രൂപ്പ് മത്സരത്തിൽ അനുരഞ്ജന ഉൾപ്പെടുന്ന ടീം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുകയും ചെയ്തു.
വ്യാഴാഴ്ച ഓട്ടൻ തുള്ളൽ മത്സരവും അനുരഞ്ജനക്ക് ഉണ്ട്.
പങ്ങട എസ്.എച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്.

