Spread the love

സ്‌കൂളുകളുടെ ക്രിസ്മസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ
ക്രിസ്മസ് അവധിക്ക് സ്‌കൂളുകള്‍ 23ന് അടയ്ക്കും., 24 മുതല്‍ തന്നെയാണ് ക്രിസ്മസ് അവധിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു. അവധിക്കായി 24നു സ്‌കൂള്‍ അടയ്ക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ഇറങ്ങിയത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

ജനുവരി അഞ്ചിനാണു സ്‌കൂളുകള്‍ തുറക്കുന്നത്. ജനുവരി രണ്ടിനു മന്നം ജയന്തിയുടെ അവധി കൂടി പരിഗണിച്ചാണ് തുടര്‍ന്നുള്ള ശനി, ഞായര്‍ കൂടി കഴിഞ്ഞ് അഞ്ചിനു തുറക്കാന്‍ തീരുമാനിച്ചത്. ഫലത്തില്‍ തുടര്‍ച്ചയായി 12 ദിവസം അവധി.