Spread the love

ആലപ്പുഴ: എടത്വാ സെൻ്റ് ജോർജ്ജ് ഫൊറോന പള്ളി തിരുനാളിനിടെ ആളുകളുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം. 3 പേർക്ക് അപകടത്തിൽ പരിക്കേറ്റു. തലവടി പഞ്ചായത്ത് ജംഗ്ഷനിൽ വെച്ചാണ് സംഭവം.car loses control

തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം സ്വീകരിക്കാനായി നിന്ന വിശ്വാസികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. പരിക്കേറ്റ മൂന്ന് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.