Spread the love

പാലക്കാട് : പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്.

കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുഴല്‍മന്ദം പൊലീസ് പിടികൂടിയത്.

വ്യാഴാഴ്‌ച പുലർച്ചെ 1.30 നാണ് പെട്രോൾ ബോംബ് എറിഞ്ഞത്. പെയൂട്യൂബ് നോക്കിയാണ് പെട്രോൾ ബോംബ് ഉണ്ടാക്കാൻ പ്രതികൾ പഠിച്ചത്. പെട്രോൾ ബോംബ് കത്താത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രതികൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴൽമന്ദം പോലീസ് വ്യക്തമാക്കി.