Spread the love

ബി​ഗ് ബോസ് മലയാളം സീസൺ 7 ഫൈനലിലേക്ക് അടുക്കുകയാണ്. ഇതിനകം പ്രേക്ഷക പ്രീയം നേടിയ മത്സരാർത്ഥികളിൽ രണ്ടുപേരാണ് ആദിലയും നൂറയും. ഒരു മത്സരാർത്ഥിയായി എത്തി പിന്നീട് ഇരു മത്സരാർത്ഥികളായി മാറിയവരാണ് ‘പൂമ്പാറ്റ’ എന്ന് വിശേഷിപ്പിക്കുന്ന ഈ ലെസ്ബിയൻ കപ്പിൾസ്. ബി​ഗ് ബോസ് ഹൗസിനുള്ളിലും പുറത്തും ഇവരുടെ ഐഡന്റിറ്റിയുമായും വീട്ടുകാരുമായും ബന്ധപ്പെട്ട് വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത് തന്നെയാണ് ഇവരെ പ്രേക്ഷക പ്രിയങ്കരരാക്കിയതും.

അതേസമയം ഇരുവരുടെയും ബന്ധം സ്വന്തം വീട്ടുകാർ അം​ഗീകരിക്കാത്തത് കൊണ്ടുതന്നെ ഫാമിലി വീക്ക് വന്നപ്പോൾ ആദിലയ്ക്കും നൂറയ്ക്കും വിഷമം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ അക്ബർ പരിഹസിക്കുകയും ചെയ്തത് പ്രേക്ഷകർ കണ്ടതാണ്. വലിയ ചർച്ചയാണ് ഇതേ ചൊല്ലി പുറത്ത് നടക്കുന്നത്. അതിനിടെ ഇപ്പോൾ ഫേസ്ബുക്കിൽ വൈറൽ ആകുന്നത് ഒരു പ്രേക്ഷകന് എഴുതിയ പോസ്റ്റാണ്.

ഫേസ്ബുക് പോസ്റ്റ്

വീട്ടിൽ നിന്ന് ആരും വന്നില്ല! പ്രതീക്ഷകൾ അസ്ഥാനത്തായി, സങ്കടം ഉള്ളിലൊതുക്കി ആദിലയും നൂറയും
​ബിഗ് ബോസ് വീട്ടിലെ ഫാമിലി വീക്ക് എല്ലാവർക്കും സന്തോഷം നൽകിയപ്പോൾ, ആദിലയുടെയും നൂറയുടെയും കാര്യത്തിൽ അത് അല്പം വേദനിപ്പിക്കുന്ന അനുഭവമായി മാറി.
​ കുടുംബത്തെ കാത്തിരുന്ന നിമിഷങ്ങൾ
​ഫാമിലിയിൽ നിന്ന് ഒരാൾ വരുന്നുണ്ടെന്ന് ബിഗ് ബോസ് അറിയിച്ചപ്പോൾ, ഇരുവരും ശരിക്കും ഷോക്കായി! പുറത്ത് വലിയ അത്ഭുതങ്ങളൊക്കെ സംഭവിച്ച് കുടുംബത്തിൽ നിന്ന് ആരെങ്കിലും വന്നേക്കും എന്ന വലിയ പ്രതീക്ഷയോടെ അവർ കാത്തിരുന്നു.
​എന്നാൽ, ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. കുടുംബാംഗങ്ങൾക്ക് പകരം, അവരുടെ സുഹൃത്തുക്കളായ ജാസ്മിനും ദിയാസനയുമാണ് അവരെ പ്രതിനിധീകരിച്ച് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്.
സങ്കടം ഉള്ളിലൊതുക്കി സുഹൃത്തുക്കളെ വരവേറ്റു
​സുഹൃത്തുക്കൾ എത്തിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും, കുടുംബത്തിൽ നിന്ന് ആരും എത്താത്തതിലുള്ള വിഷമം ആദിലയുടെയും നൂറയുടെയും മുഖത്ത് വ്യക്തമായി കാണാമായിരുന്നു.

ഈ സങ്കടം അവർ ഉള്ളിലൊതുക്കുന്ന ദൃശ്യങ്ങൾ ലൈവിൽ കുറേക്കൂടെ വ്യക്തമായിരുന്നു.
​ബിഗ് ബോസിലെ പങ്കാളിത്തം കൊണ്ട് അവരുടെ ജീവിതത്തിൽ “അനാദറക്ക് ഉണ്ടായതുപോലത്തെ വലിയ ചേഞ്ചസ്” ഒന്നും സംഭവിച്ചില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ടോ എന്നും ചർച്ചയുണ്ട്.

അതേസമയം ഫാമിലി വീക്കിൽ ഓരോ മത്സരാർത്ഥികളുടേയും വീട്ടുകാരെത്തിയപ്പോൾ ആദിലയേയും നൂറയേയും ചേർത്ത് നിർത്തി. പ്രത്യേകിച്ച് ആര്യന്റെ അമ്മ. ആദിലയും നൂറയും തന്റെ മക്കളാണെന്നും എപ്പോൾ വേണമെങ്കിലും അവർക്ക് വീട്ടിൽ വരാമെന്നുമെല്ലാം ആര്യന്റെ അമ്മ പറഞ്ഞത് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. അനുവിന്റെ അമ്മയും ഇരുവരേയും കെട്ടിപിടിച്ച് ഉമ്മവച്ചതെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അമ്മമാരെല്ലാം തിരികെ പോയ ശേഷം ആദിലയും നൂറയും നടത്തിയ സംഭാഷണം ഏറെ ശ്രദ്ധേയമാണ്.

ഇതിനു ശേഷം നമ്മളുടെ വീട്ടുകാർ വന്നില്ലെങ്കിലെന്താണെന്നും തങ്ങളെ സ്നേഹിക്കുന്ന കുറേ വീട്ടുകാര് വന്നല്ലോ എന്നുമെല്ലാണ് ആദിലയും നൂറയും പരസ്പരം പറയുന്നത്. “നമ്മുടെ വീട്ടുകാര് വന്നില്ലെങ്കിലെന്താ. അതുപോലത്തെ കുറേ വീട്ടുകാര് വന്നില്ലേ. നമ്മളെ ഇഷ്ടമുള്ള. ഇവിടെ ഉള്ളവരോട് നന്ദിയാണ് തോന്നുന്നത്. അവരുള്ളത് കൊണ്ടാണല്ലോ കുടുംബക്കാര് വന്നത്”, എന്നായിരുന്നു ആദില പറഞ്ഞത്. “എനിക്കൊരു സങ്കടവും തോന്നിയില്ല. നമ്മുടെ വീട്ടുകാര് വന്നില്ലല്ലോ എന്ന സങ്കടമൊന്നും ഇല്ല. സന്തോഷം തോന്നി”, എന്നായിരുന്നു നൂറയുടെ വാക്കുകൾ.