Spread the love

വാഷിങ്ടൻ : അമേരിക്കയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ഗാർല മണ്ഡലത്തിൽ താമസിക്കുന്ന പുല്ലഖണ്ഡം മേഘ്ന റാണി (25), മുൽക്കന്നൂർ ഗ്രാമത്തിൽ കഡിയാല ഭാവന (24) എന്നിവരാണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.

ഇരുവരും മൂന്ന് വർഷം മുമ്പാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിൽ എത്തിയത്. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ മരിച്ചത്.

അലബാമ ഹിൽസിനടുത്തുള്ള ഭാഗത്ത് യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതായും കാർ റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള മലയിടുക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ടുകൾ.