തെലുങ്ക് സിനിമാലോകത്ത് ആരാധകപ്രീതി വർധിപ്പിച്ച് മലയാളി താരം അനശ്വര രാജൻ. പുതിയ ചിത്രമായ ‘ഇട്ലു അർജുനി’ന്റെ പ്രമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും ലുക്കുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

അനശ്വരയുടെ സൗന്ദര്യത്തിനും സ്റ്റൈലിനും പിന്നാലെയാണ് ഇപ്പോൾ തെലുങ്ക് ആരാധകർ. ‘ഈശ്വരാ.. പരമേശ്വരാ.. അനശ്വരാ’ എന്ന രസകരമായ വിശേഷണവും സോഷ്യൽ മീഡിയയിൽ താരത്തിന് ലഭിച്ചിട്ടുണ്ട്. 24കാരിയായ അനശ്വര തെന്നിന്ത്യയുടെ പുതിയ ക്രഷായി മാറുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം.
പരമ്പരാഗത സാരിയിലും മോഡേൺ വസ്ത്രങ്ങളിലുമുള്ള അനശ്വരയുടെ വ്യത്യസ്ത ലുക്കുകൾ ആരാധകർ ഏറ്റെടുക്കുകയാണ്. മലയാളത്തിൽ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കുമുള്ള താരത്തിന്റെ വളർച്ചയും ശ്രദ്ധേയമാണ്.
ഈ വർഷം അനശ്വരയുടേതായി മലയാള ചിത്രങ്ങളൊന്നും തിയറ്ററുകളിലെത്തിയില്ലെങ്കിലും മറ്റ് ഭാഷകളിലെ സിനിമകളിലൂടെ താരം സജീവമായിരുന്നു. അബിഷൻ ജീവിന്ത് നായകനായ തമിഴ് ചിത്രം ‘വിത്ത് ലവ്’ൽ മോനിഷ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. ചിത്രവും കഥാപാത്രവും തമിഴ് പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു.

