കോട്ടയം : കൊല്ലം – കോട്ടയം മെമു എറണാകുളം വരെ നീട്ടിയത് വൈകുന്നേരത്തെ വേണാട് എക്സ്പ്രസിലെ തിരക്ക് കുറച്ചേക്കും .
എറണാകുളത്തുനിന്ന് വൈകിട്ട് 5.10ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിനെയാണ് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലേക്ക് വൈകുന്നേരങ്ങളിൽ മടങ്ങുന്ന ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന സ്ഥല സ്ഥിരം യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത്. ഇതുമൂലം വേണാട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പോലും ട്രെയിനിൽ ഇരുന്ന് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യവും പലപ്പോഴും ഉണ്ടാകാറുണ്ട്.
ഈ യാത്രാദുരിതത്തിന് പരിഹാരമായി അധിക ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും നിരന്തരം റെയിൽവേ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വേണാട് എക്സ്പ്രസിന് മുമ്പായി എറണാകുളത്തുനിന്ന് പുതിയൊരു സർവീസ് ആരംഭിക്കണമെന്നത് പ്രധാനമായും ഉയർന്നിരുന്നു. എന്നാൽ, മെമു പുറപ്പെടുന്നത് വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെട്ട് 15 മിനിറ്റ് കഴിയുമ്പോഴാണ്.
പുതുക്കിയ ക്രമീകരണമനുസരിച്ച് കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടുന്ന മെമു വൈകിട്ട് 5.05ന് എറണാകുളത്തെത്തും. മടക്കയാത്രയിൽന് എറണാകുളത്ത് നിന്ന് പുറപ്പെട്ട്.
തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പന്തറ, ഏറ്റുമാനൂർ, കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൺറോത്തുരുത്ത്, പെരിനാട്
പുതിയ സർവ്വീസ് യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രമാണം സ്ഥിരം യാത്രക്കാർക്ക് പ്രയോജനം ലഭിക്കും.
വേനാട്ട് എക്സ്പ്രസിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം ദിവസേന ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദീർഘദൂര യാത്ര നടത്തുന്നവർക്ക് പുതിയ മെമു സർവീസ് ആശ്വാസമാകും.
അതേസമയം, എറണാകുളം -കോട്ടയം പാതയിലെ അതിരൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുവാൻ- കോട്ടയം മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടിയത് യാത്രക്കാരുടെ യഥാർത്ഥ ആവശ്യം അറിഞ്ഞു കൊണ്ടുള്ളതല്ലന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. വൈകുന്നേരം എറണാകുളം കോട്ടയം റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണമെങ്കിൽ വേണാടിന് മുമ്പ് പുതിയ മെമ്മു സർവീസ് ആരംഭിക്കണം. ഇപ്പോഴത്തെ നിർദേശമനുസരിച്ച് എറണാകുളം 5.10 ന് വേണാട് പുറപ്പെട്ട് 15 മിനിറ്റ് കഴിഞ്ഞാണ് പുതിയ മെമു പുറപ്പെടുക. നിലവിൽ 6.15ന് കോട്ടയത്തേക്ക് പാസഞ്ചർന് ഉണ്ട്.
എറണാകുളത്ത് നിന്ന് 1.55 n പുറപ്പെടുന്ന പരശുറാം എക്സ്പ്രസിന് ശേഷം കോട്ടയം ഭാഗത്തേക്ക് 5.10 ന് ഉള്ള വേണാടിന് മുമ്പ് ട്രയിനുകൾ ഒന്നുമില്ല. അതിനാല്ആണ് വേണാടിന് മുമ്പ് പുതിയ ട്രെയിന് എന്ന ആവശ്യം എല്ലാവരും ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

