കോട്ടയം : കോട്ടയത്ത് ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. ബസിനടിയിൽ പെട്ട ആറ് പേർക്ക് പരിക്ക്.
രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
കോട്ടയം – ചങ്ങനാശേരി തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്താണ് ബസ് വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടി കൂടി.
കനത്ത മഴയിലും ഗതാഗതക്കുരുക്കിലും ഇടയിലാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

