Spread the love

ചെക്ക് കേസില്‍ മാണി സി കാപ്പന് തിരിച്ചടി. പിഴതുക കെട്ടിവയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കാനാവില്ലെന്ന് മുംബൈ കോടതി

കോട്ടയം : ചെക്ക് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് തിരിച്ചടി. ചെക്ക് കേസില്‍ മുംബൈയിലെ കോടതി വിധിച്ച പിഴയുടെ 20 % കെട്ടിവയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മാണി സി. കാപ്പന്റെ അപേക്ഷ സെഷന്‍സ് കോടതി തള്ളി.

മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ നാലു കേസുകളിലാണ് കഴിഞ്ഞ മാസം മജിസ്‌ട്രേട്ട് കോടതി ഒരു വര്‍ഷം തടവും 5.30 കോടി പിഴയും വിധിച്ചത്. തെരരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിവരങ്ങളനുസരിച്ച് കാപ്പന് 28 കോടി ആസ്തിയുള്ളതിനാല്‍ ഇളവ് നല്‍കേണ്ടതില്ലെന്നു കോടതി നിരീക്ഷിച്ചു. അതേസമയം, അപ്പീലില്‍ അന്തിമ തീരുമാനമാകുന്നതു വരെ ശിക്ഷാവിധി സെഷന്‍സ് കോടതി മരവിപ്പിച്ചു.

അതിനിടെ കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ദിനേശ് മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കാനായി നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയിരിക്കുകയാണ്.