Spread the love

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കനെതിരെ കന്യാസ്ത്രി ഹൈക്കോടതിയിൽ അപ്പീൽ നിയമ നടപടികളിലേക്ക് കടക്കുമ്പോൾ കേസിന് ക്രൗഡ് ഫണ്ടിങ്ങുമായി കന്യാസ്ത്രീകളെ പിന്തുണ വരും താൻ നിരപരാധിയാണെന്ന് ആണയിട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും രംഗത്തുവന്നു. ഫെയ്സ്ബുക്ക് പോസ്റ്റുകളിലാണ് ഇതു സംബന്ധിച്ച നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ളത്.

 

കുറവിലങ്ങാട്ടെ മഠത്തിൽ അതിജീവിതയ്ക്കൊപ്പമുള്ള രണ്ടു കന്യാസ്ത്രീകളുടെ ഔദ്യോഗിക പേരുകളിലാണ് സംയുക്ത അക്കൗണ്ട് തുടങ്ങിയത്. നിയമോപദേശം തേടിയശേഷമാണ് ഈ തീരുമാനമെടുത്തത്. ഇത്തരമൊരു നിയമമുണ്ടെന്ന് അതിജീവിതകൾക്ക് അറിയുമെന്നു തോന്നുന്നില്ല. അതിനാലാണ് ഈ തീരുമാനം’ -കന്യാസ്ത്രീ പറഞ്ഞു.

 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണക്കോടതി വെറുതേവിട്ട ജലന്ധർ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി 2027 മാർച്ച് 22-ന്പരിഗണിക്കും. കേസ് പരിഗണിച്ചപ്പോൾ രേഖകൾ പൂർണമായി കൈയിൽ കിട്ടാത്തതിനാൽ പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിച്ചിരുന്നു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

2022 ജനുവരി 14-നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേ വിട്ടത്. 2022 മാർച്ചിൽ സർക്കാർ അപ്പീൽ നൽകി.

കന്യാസ്ത്രീയുടെ ആവശ്യപ്രകാരം അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അതിജീവിത സ്വന്തംനിലയ്ക്കും അപ്പീൽ നൽകിയിട്ടുണ്ട്. കേസിൽ വെറുതേവിട്ടെങ്കിലും ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോയെ വത്തിക്കാൻ മാറ്റിയിരുന്നു.

കേസ് നടത്തിപ്പിന് കന്യാസ്ത്രീക്ക്‌ ഒപ്പംനിൽക്കുന്നവരുടെ സംഘടനയായ sos (സേവ് ഔർ സിസ്‌റ്റേഴ്‌സ് ) പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം (ക്രൗഡ് ഫണ്ടിങ്) ആരംഭിച്ചു.

sos ൻ്റെ ഫേസ് ബുക്ക് പോസ്റ്റ്:

“നെല്ലും പതിരും തിരിച്ചറിയണ്ടേ ?

ഫ്രാങ്കോയെ ശിക്ഷിക്കാതിരിക്കാൻ കീഴ്ക്കോടതി കണ്ടെത്തിയ ന്യായം തെറ്റും ശരിയും നെല്ലും പതിരും പോലെ ഇടകലർന്നിരിക്കുന്നുവെന്നും വേർതിരിച്ചറിയാനാകുന്നില്ലെന്നുമാണ്. അതേ വിധി വായിച്ച വത്തിക്കാനിലെ ഉന്നതർക്ക് തെറ്റും ശരിയും തിരിച്ചറിയാനായി. അവർ ഫ്രാങ്കോയെ പുറത്താക്കി. വിധിയിലെ കണ്ടെത്തൽ വെറും മുട്ടായുക്തി മാത്രമായിരുന്നുവെന്ന് നിയമ വിദഗ്ദർ പറയുന്നു. പിച്ചിചീന്തപ്പെട്ട കന്യാസ്ത്രീയുടെ നീതിക്കായുള്ള നിലവിളി ഉയർന്നു കൊണ്ടേയിരിക്കും.

ഒത്തിരിയേറെ പണം ആവശ്യമുള്ള ഈ നിയമപോരാട്ടത്തിന് ഒരു കൈത്താങ്ങായി നമുക്കും ഒപ്പം ചേരാം. കന്യാസ്ത്രീമാരുടെ സംയുക്ത അക്കൗണ്ടിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.

മറക്കരുത്.

നിങ്ങളുടെ സമ്പാദ്യത്തിൻ്റെ പങ്ക് ഒരു ചരിത്ര പോരാട്ടത്തിന്റെ മൂലക്കല്ലായി മാറും.”

#empoweredwomenempoweringwomen

അതേ സമയം താൻ നിരപരാധി ആണെന്നും തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഡാലോചന നടന്നുവെന്ന് കാട്ടി ബിഷപ്പ് ഫ്രാങ്കോ രംഗത്തു വന്നിരിക്കുകയാണ്. പരമ്പരയായി അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ തൻ്റെ നിരപാധിത്വം തെളിയിക്കാനള്ള ശ്രമത്തിലാണ്. ബിഷപ്പ് ഫ്രാങ്കോ ഇപ്പോൾ കോട്ടയത്ത് ധ്യാനകേന്ദ്രത്തിൽ ബൈബിൾ പ്രഘോഷകനാണ്

ബിഷപ്പിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം:

“എന്തുകൊണ്ട് ഒരു നിരപരാധിയുടെ അറസ്റ്റ്?-1 ദൈവത്തിനു ആരാധനയും സ്‌തുതിയും പുകഴ്ച്‌ചയും ഉണ്ടായിരിക്കട്ടെ. 2018 സെപ്റ്റംബർ 21 നു ഞാൻ അറസ്റ്റ് വരിക്കുകയുണ്ടായി. അതൊരു ചരിത്ര സംഭവമാണ്. നൂറു ശതമാനം നിരപരാധിയായിട്ടും, അറസ്റ്റ് എടുക്കേണ്ടിവന്നതിൽ, സന്തോഷിക്കുന്നു.ദൈവഹിതത്തോട് സഹകരിക്കുവാൻ ദൈവം തന്നെ ശക്തി തന്നു.

അന്നും ഇന്നും ഞാൻ ദൈവത്തിൽ മാത്രമേ ആശ്രയിക്കുന്നുള്ളൂ – ഇനിയും ദൈവത്തിൽ മാത്രമേ ആശ്രയി

പിന്തുണയില്ലെങ്കിൽ, നാണം കെട്ടു സഘടനകളുടെയും വ്യാപാരകൂട്ടുകെട്ടുകളുടെയും മറ്റും പിൻബലം തേടേണ്ടിവരും

ഞാൻ എപ്പോഴും ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, പ്രാർത്ഥിചിട്ടുമുള്ളൂ : ദൈവത്തിൻ്റെ കോടതിയിൽ ഉള സത്യം ഭൂമിയിലെ കോടതിയിലൂടെ പുറത്തുവരണം.

അറസ്റ്റ് സന്തോഷത്തോടെ വരിക്കുമ്പോൾ, രക്തസാക്ഷിത്തത്തിന്റെ ഒരു ചെറിയ ഓഹരി എനിക്കും ലഭിച്ചു എന്ന സംതൃപ്‌തിയും ഉണ്ടായിരുന്നു

അന്ന് പോലീസിൻ്റെ നിർബന്ധപ്രകാരം, ക്രൗൺ പ്ലാസ്സ ഹോട്ടലിലായിരുന്നു താമസം. എൻ്റെ മേൽ ദൂർത്തിൻ്റ കുറ്റം ആരോപിക്കാൻ വേണ്ടി, ഒരുത്തൻ്റെ കാഞ്ഞ ബുദ്ധിയിൽ വിടർന്ന പദ്ധതിയാണത്രെ. (ഈയടുത്ത ദിവസം അങ്ങേരുടെ പിതാവും അറസ്റ്റിലാകുന്നത് തൊപ്പി വെച്ച് കാണേണ്ടി വന്നു. കാവ്യ നീതി )

അതിരാവിലെ ഞാൻ ഹോട്ടൽ മുറിയിൽ കുർബാന ചൊല്ലി അതിനു ശേഷം, ഇന്നു അറസ്റ്റ് ഉണ്ടാകും എന്ന് എന്റെ അധികാരികൾക്കു മെസ്സേജ് അയച്ചു. ശാന്തതയോടെ ഞാൻ പോലീസിന്റെ കൂടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനുവേണ്ടി പോയി……
(തുടരും)