Spread the love

മദ്യം സൂക്ഷിച്ച കേസില്‍ ആന്റോയ്ക്ക് ജാമ്യം

വീട്ടില്‍ പരിധിയില്‍ക്കവിഞ്ഞ് മദ്യം സൂക്ഷിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നിശ്ചിത ഇടവേളകളില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടൊണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലിയാണ് ഹാജരായത്. ചോദ്യംചെയ്യലിനോട് ആന്റോ സഹകരിച്ചില്ല എന്നതുള്‍പ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ ആന്റോ മറ്റ് അബ്കാരി കേസുകളില്‍ പ്രതിയാണോ എന്നത് മാത്രമാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. സാധാരണനിലയില്‍ വിദേശമദ്യക്കേസുകളില്‍ ജാമ്യം അനുവദിക്കാറുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.