ഇടുക്കി : ബന്ധുവീട്ടിലെത്തിയ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ മാരിക്കലുങ്ക് സ്വദേശിനി ആൻ മരിയ (19) ആണ് മരിച്ചത്.
കോളപ്ര ഏഴാംമൈലിലുള്ള ബന്ധുവീട്ടിലാണ് ഇന്ന് രാവിലെ ആൻ മരിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ബന്ധുവീട്ടിലെത്തിയത്. എറണാകുളത്താണ് ആൻ മരിയ പഠിച്ചിരുന്നത്.
വിവരമറിഞ്ഞ് മുട്ടം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴയിലാണ് താമസം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

