Spread the love

ഇടുക്കി : തൊടുപുഴ നഗരസഭാ മുന്‍ ചെയര്‍മാന്‍ ഉള്‍പ്പടെ രണ്ടു പേര്‍ എംഡിഎംഎ ഉപയോഗത്തിനിടെ പിടിയിലായി. കുന്നംപാറയ്ക്കല്‍ സനീഷ് ജോര്‍ജ് (40) ആണ് രാസലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായത്. സുഹൃത്ത് വേലംപറമ്പില്‍ നിസാര്‍ മുഹമ്മദാണ് ഒപ്പം പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുളള പരിശോധനയിലാണ് ആന്റ് നാര്‍ക്കോട്ടിക് വിഭാഗം ഇവരെ പിടികൂടിയത്.

നേരത്തേ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന സനീഷ്, 2020ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ കാരൂപ്പാറ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചാണു വിജയിച്ചത്. തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണയോടെ ചെയര്‍മാനായി. നഗരസഭാ അസി. എന്‍ജിനീയറെ കൈക്കൂലിക്കേസില്‍ പിടികൂടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നാലുവര്‍ഷത്തിനുശേഷം സനീഷ് രാജിവച്ചു സനീഷിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. രാസലഹരി ഉപയോഗിക്കുന്നനുളള അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.