ഇസ്‌ലാമാബാദ് : ഇസ്ലാമാബാദ്: പാകിസ്താനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3 മില്യണിൽ അധികം ഫോളോവേഴ്‌സുള്ള ഷംസോ ബീബി എന്ന ഇൻഫ്‌ളുവൻസറാണ് കൊല്ലപ്പെട്ടത്.ബിബിയുടെ കഴുത്തിനാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിബി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
28കാരിയായ ഷംസോയെ ഓഗസ്റ്റ് 14-ന് ടാക്സിലയിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് വെടിവച്ച് കൊല്ലുകയായിരുന്നു.അതേസമയം സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ ഭീഷണികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.
സംഭവത്തിൽ ബിബിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കാഷിഫ് എന്നയാൾ ബിബിയെ ഫോൺ വിളിച്ച്, അവളോട് പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബിബി സഹോദരിയ്ക്കും സഹോദരനുമൊപ്പം കാറിൽ വീട്ടിൽ നിന്ന് പുറപ്പെട്ടു. അവർ മാർക്കറ്റിനു സമീപം എത്തിയപ്പോൾ, ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് വാഹനം തടഞ്ഞു വെടിയുതിർക്കുകയായിരുന്നു. ബിബിയുടെ കഴുത്തിനാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിബി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവത്തിനിടെ കാർ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന ബിബിയുടെ സഹോദരിക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് നാലു വർഷമായി ഷംസോ ടിക്‌ടോക്കിൽ സജീവമായിരുന്നു,

