Spread the love

സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ ദേശീയഗാനമായ വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ പോലീസിൽ പരാതി നൽകി ബി.ജെ.പി. കർണാടകയിലെ മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിലാണ് ബി.ജെ.പി. നേതാക്കൾ പരാതി നൽകിയത്. ഗാനം പൂർണമായി ആലപിക്കുന്നത് തടയാൻ സോണിയ ആംഗ്യം കാണിച്ചെന്നാണ് ആരോപണം.

 

എ.ഐ.സി.സി. ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ ആരോപണങ്ങളെ കോൺഗ്രസ് തള്ളി. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് തടയാൻ ഒരു ശ്രമവും നടന്നിട്ടില്ലെന്നും ഏറെനേരം നിൽക്കുകയായിരുന്ന ഖാർഗെയ്ക്ക് ഇരിക്കാൻ കസേര എത്തിച്ചുനൽകാൻ ആവശ്യപ്പെടുകമാത്രമാണ് സോണിയ ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി