തിരുവനതപുരം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച് 4,500 രൂപ ബോണസ് അനുവദിച്ച് ഉത്തരവായി.
ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്ത 3000 രൂപ ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും. ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകർ ആയമാർ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1550 രൂപ ഉത്സവ ബത്ത ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1460 രൂപയും ബാലവാടി അംഗൻവാടി ഹെൽപർമാർ ആയമാർ പാലിയേറ്റീവ് കെയർ നഴ്‌സുമാർ എന്നിവർക്ക് ഇത് 1450 രൂപയായിരിക്കും ഉത്സവ ബത്ത.
അതേസമയം എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനും ഓണം അഡ്വാൻസായി 20,000 രൂപ ലഭിക്കും. ഇത് അഞ്ചുമാസ തുല്യഗഡുക്കളായി ഒക്ടോബർ മാസം മുതലുള്ള ശമ്പളത്തിൽനിന്ന് തിരിച്ചടയ്‌ക്കേണ്ടതുമാണ്

