Spread the love

ദുരന്തത്തിൽ മരിച്ച അമ്മയ്ക്കും മകനും നാടിൻറെ യാത്രാമൊഴി

പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മണപ്പാട്ട് വീട്ടിൽ റെജീന ജോണി, മകൻ ജോസഫിൻ ജോണി എന്നിവരുടെമൃതദേഹങ്ങൾ ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വെച്ചപ്പോൾ നാട് ഒഴുകിയെത്തി.

 

മന്ത്രി മോൻസ് ജോസഫ്, ആന്റോ ആന്റണി എംപി, എം.ജെ. സെബാസ്‌റ്യൻ എം.എൽ.എ അന്തിമോപചാരമർപ്പിച്ചു.മരിച്ച ജോസഫൈൻ കാലൊടിഞ്ഞു ചികിത്സയിലായിരുന്നു ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളജിലെ കന്റീന്‍ ജീവനക്കാരനായിരുന്നു. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്‌കൂള്‍ ജീവനക്കാരിയായിരുന്നു റെജീന.ഇരുവരുടെയും മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ സ്കൂളിൽ എത്തിച്ചത്.

സംസ്‌കാരകര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സാ പള്ളിയിലാണ് നടന്നത്.

 

ഇരുവരും മാത്രമേ വസതിയിൽ ഉണ്ടായിരുന്നുള്ളൂ. റജനിയുടെ ഭർത്താവ് ജോണി ടാക്സി ഡ്രൈവറാണ്. സമീപത്തുള്ള വസതിയിൽ കൂട്ടുകെടക്കാൻ പോയിരിക്കുകയായിരുന്നു. മറ്റു രണ്ടു മക്കൾ എറണാകുളത്തും.

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു ദുരന്തം. ദുരന്തത്തിൽ വീട് ഒരു മൺകുന്നയായി മാറി. തുടർന്ന് നടന്ന രക്ഷാപ്രവർത്തനത്തിലാണ് ശനിയാഴ്ചഉച്ചയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

 

ദുരന്തസ്ഥലത്ത് നിന്ന് സ്വര്‍ണാഭരണങ്ങള്‍

പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ച സ്ഥലത്തുനിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. ഇവിടെ കണ്ടെത്തിയ ബാഗിനുള്ളില്‍ നിന്നായി 15 പവനോളം സ്വര്‍ണ്ണമാണ് ലഭിച്ചത്. നടക്കല്‍ നിന്ന് എത്തിയ കുട്ടികള്‍ക്ക് ലഭിച്ച ബാഗ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്‌മണ്യനെ ഏല്പ്പിച്ചു. ബാഗ് പയ്യാനിതോട്ടം പള്ളി വികാരിയെ ഏല്‍പ്പിക്കും എന്ന് പ്രസിഡന്റ് പറഞ്ഞു.

 

സംസ്‌കാരകര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സാ പള്ളിയിലാണ് നടന്നത്.