Spread the love

മലപ്പുറം :തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടര വയസുകാരൻ മരിച്ചു. വണ്ടൂർ തിരുവാലി എറിയാട് കണ്ടമംഗലത്ത് ഒഴുക്കിൽ പെട്ട അബ്ദുൽദുൽ മുനീറിൻ്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്.

ആലപ്പുഴയിൽ നിന്നും മാതാവിൻ്റെ വീട്ടിലേക്ക് വിരുന്നു വന്ന കുട്ടി ശനിയാഴ്ച ഉച്ചക്കാണ് അപകടത്തിൽ പെട്ടത്.

കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽ പെട്ടത് കണ്ടെങ്കിലും സ്ലാബുകൾ മൂടിയതോടായതിനാൽ രക്ഷപ്പെടുത്താനായില്ല.ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരുംഏറെ സമയം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കോട്ടാല തോടിൽ നിന്നും കണ്ടെടുത്തത്.

കുട്ടിഒഴുക്കിൽ പെട്ട സ്ഥലത്ത് നിന്നുംരണ്ട് കിലോമീറ്ററോളം താഴെ കൊട്ടാല തോട്ടിൽ എത്തിയിരുന്നു.

അബോധാവസ്ഥയിലായ കുട്ടിയെ ആദ്യം തിരുവാലി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പിന്നീട് വണ്ടൂർ നിംസ് ആശുപത്രി അത്യാഹിത വിഭാഗത്തിലെക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.