Spread the love

പുനര്‍ജനി: മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ്, വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച് മന്ത്രി രമേശ് ചെന്നിത്തല

സ്വന്തം മണ്ഡലമായ പറവൂരില്‍ 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന 217വീടുകള്‍ പുനര്‍നിര്‍മ്മിച്ച ‘പുനര്‍ജനി’ പദ്ധതിക്കായി വിദേശത്ത് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനു വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സതീശനെതിരെ കഴിഞ്ഞ സര്‍ക്കാരെടുത്ത കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്രാനുമതിയില്ലാതെ വിദേശരാജ്യങ്ങളില്‍ പണപ്പിരിവ്, അനുമതിയില്ലാതെ വിദേശയാത്ര, വിദേശപണം ചെലവിട്ടതില്‍ ക്രമക്കേട് അടക്കമുള്ള പരാതികളിലായിരുന്നു അന്വേഷണം. എറണാകുളം ആസ്ഥാനമായ മണപ്പാട് ഫൗണ്ടേഷനെന്ന സന്നദ്ധസംഘടന വഴിയാണ് പദ്ധതി നടപ്പാക്കിയത്. ഫണ്ട് കൈകാര്യം ചെയ്തത് പദ്ധതിയുടെ പേരില്‍ മണപ്പാട് ഫൗണ്ടേഷന്‍ ആരംഭിച്ച അക്കൗണ്ട് വഴിയും ഫൗണ്ടേഷന്റെ എഫ്.സി.ആര്‍.എ, കറണ്ട് അക്കൗണ്ടുകള്‍ വഴിയുമാണെന്ന് കണ്ടെത്തി. അതിനാല്‍ അഴിമതി നിരോധന നിയമത്തിലെ 7, 7 (എ) വകുപ്പുകള്‍ നിലനില്‍ക്കില്ല.

തിരുവനന്തപുരം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് വി.ഡി. സതീശനെ വേട്ടയാടിയ കേസാണ് ‘പുനര്‍ജനി’യുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാ രോപണം. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പി ണറായി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. ആദ്യവിജി ലന്‍സ് അന്വേഷണത്തില്‍ സതീ ശനെതിരേ കുറ്റം കണ്ടെത്തിയി രുന്നില്ല. ഇതേത്തുടര്‍ന്നാണ് സി .ബി.ഐ.ക്ക് കൈമാറാന്‍ തീരുമാ നിച്ചത്. എന്നാല്‍, മതിയായ തെ ളിവില്ലെന്ന് നിയമോപദേശം ലഭി ച്ചതോടെ സി.ബി.ഐ.ക്ക് രേഖ കള്‍ കൈമാറാതെ പുനരന്വേഷ ണത്തിന് വിജിലന്‍സിനെ ചുമത ലപ്പെടുത്തിയിരുന്നു. ഈ അന്വേ ഷണത്തിലാണ് ഇപ്പോള്‍ സതീശ നെ കുറ്റവിമുക്തനാക്കിയത്.അടിസ്ഥാനരഹിതമായആരോപണത്തിലാണ് അന്വേ ഷണം നടന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ സര്‍ ക്കാര്‍ വരുന്നതിനുമുന്‍പേയാണ് വിജിലന്‍സ് രണ്ടാമത്തെ അന്വേ ഷണം പൂര്‍ത്തിയാക്കിയത്.

പദ്ധതി നടത്തിപ്പിന് എറണാ കുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധസം ഘടന വഴിയാണ് ധനസമാഹ രണം നടത്തിയതെന്ന് അന്വേ ഷണത്തില്‍ കണ്ടെത്തി. പണം കൈകാര്യം ചെയ്തത് സംഘടന യുടെ അക്കൗണ്ടുകള്‍ വഴിയാ യിരുന്നു. സതീശന് പണമിടപാ ടില്‍ പങ്കില്ല. ബന്ധമുണ്ടെന്നതി നുള്ള തെളിവുകളൊന്നും ലഭിച്ചി ല്ല. അഴിമതി നിരോധന നിയമപ്ര കാരം പറയുന്ന കുറ്റങ്ങളൊന്നും സതീശന്‍ ചെയ്തിട്ടില്ലെന്ന് വിജി ലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിലു ണ്ടെന്നും അതുകൊണ്ട് നിയമനടപടികള്‍ അവസാനിപ്പിക്കുകയാ ണെന്നും ചെന്നിത്തല പറഞ്ഞു.

വി.ഡി. സതീശന് ക്ലീന്‍ചിറ്റ് നല്‍കിയ ആഭ്യന്തരവകുപ്പിന്റെ നടപടി അസാധാരണമാണ ന്ന് സി.പി.എം. സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.വിദേശത്തുനിന്ന് ഫണ്ട് അഭ്യര്‍ ഥിക്കാന്‍ നിയമപരമായി അനുവാ ദമില്ലാതിരിക്കേയായിരുന്നു സതീ ശന്റെ ഫണ്ട് പിരിവ്. അക്കാലത്ത് എല്‍.ഡി.എഫ്. മന്ത്രിമാര്‍ വിദേശ ഫണ്ട് ശേഖരിക്കാന്‍ അനുമതി തേടിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം കൊടുത്തില്ല. വിദേ ശത്തെ ആരുടെയൊക്കെ കൈ യില്‍നിന്ന് എത്ര പണം പരിച്ചു എന്നതുള്‍പ്പെടെ അന്വേഷിക്ക ണം. കേസ് തേച്ചുമായ്ച്ചു കളയുകയാണ് ലക്ഷ്യം -ഗോവിന്ദന്‍ പറഞ്ഞു.